തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രത്തിലെ ധനു തിരുവാതിര ഉത്സവത്തിന് കൊടിയേറി. തന്ത്രി അത്തിയറമഠം നാരായണരു രാമരുവിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.ജനുവരി 6ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, അഡ്മിനിസ്ട്രേറ്രീവ് ഓഫീസര്‍ എസ്.ആര്‍.സജിന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ശശികല, അസി.കമ്മിഷണര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.