പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു.അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.