തമിഴ്നാട് : തമിഴ്നാട്ടില്‍ വീണ്ടും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പളനി സ്വദേശിയായ അരുണ്‍കുമാറാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.ഒരു മാസത്തിനിടെ തമിഴ്നാട്ടില്‍ നടക്കുന്ന ഇത്തരത്തിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. ദിണ്ടിഗല്‍ ജില്ലയിലെ ഒട്ടംഛത്രം കൂത്തംപുണ്ടി സ്വദേശിയായ ഇരുപത്തിനാല് വയസുകാരനാണ് ഓണ്‍ലൈന്‍ റമ്മിയുടെ തമിഴ്നാട്ടിലെ അവസാനത്തെ ഇര.ബെംഗളൂരുവിലെ സ്വകാര്യകമ്ബനി ജീവനക്കാരനായിരുന്ന അരുണിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തി മാസങ്ങളായി വരുമാനമില്ലാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭാഗ്യം പരീക്ഷിച്ചു. ആദ്യം ചെറിയ തുകകള്‍ കിട്ടിയതോടെ കയ്യില്‍ ശേഷിച്ച പണവും കടമെടുത്തും വിവിധ ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുടക്കി. എല്ലാം നഷ്ടമായി.