ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് നെന്മാറ അയലൂര്‍ കാരയ്ക്കാട്ട് പറമ്പ് വീട്ടില്‍ പി വാസുദേവന്‍ (56), തമിഴ്‌നാട് കാരക്കുടി സ്വദേശി പളനിയപ്പന്‍ (48) എന്നിവരാണ് മരിച്ചത്.മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ചയാണ് നട തുറന്നത്.നീലിമല കയറുന്നതിനിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വാസുദേവനെ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് ഏഴുമണിയോടെ സന്നിധാനത്ത് വച്ചാണ് പളനിയപ്പന്‍ കുഴഞ്ഞുവീണത്.