വത്തിക്കാൻ : കത്തോലിക്ക സഭയുടെ മുന്‍ പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2013ലാണ് അദ്ദേഹം മാര്‍പ്പാപ്പ സ്ഥാനം ഒഴിഞ്ഞത്.