ബാലരാമപുരം: ബാലരാമപുരം മുടവൂര്‍പ്പാറയില്‍ ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ അക്രമിസംഘം കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചു.കേളേശ്വരം സ്വദേശി രാജീവിനാണ് (26) കുത്തേറ്റത്. ശനിയാഴ്ച രാത്രി എട്ടരയോടെ രാജീവ് സുഹൃത്ത് യദുവുമായി മുടവൂര്‍പ്പാറയിലെ കടയില്‍ ഇറച്ചി വാങ്ങാനായി എത്തി.ഈസമയം കാക്കാമൂല സ്വദേശികളായ സച്ചു, അഖില്‍ എന്നിവര്‍ കടയില്‍ എത്തുകയും രാജീവുമായുള്ള മുന്‍ വൈരാഗ്യത്തില്‍ കടക്കുള്ളില്‍ നില്‍ക്കുകയായിരുന്ന രാജീവിനെ സച്ചു വയറ്റില്‍ കത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.രാജീവിനെ പിന്തുടര്‍ന്നെത്തിയ ഇരുവരും വാളും കത്തിയുമായെത്തി കടക്കുമുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രാജീവിനെ കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ചു.ഗുരുതരമായി പരിക്കേറ്റ രാജീവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാലരാമപുരം പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.