കോല്‍ക്കത്ത: രവീന്ദ്ര സംഗീത ശൈലിയുടെ വക്താവും പ്രമുഖ ഗായികയുമായ സുമിത്ര സെന്‍ (89) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ഡിസംബര്‍ 21നാണ് സുമിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്ഇന്നലെ രാവിലെ 4.30ന് സൗത്ത് കോല്‍ക്കത്തയിലെ ബാല്ലിഗഞ്ച് സര്‍ക്കുലര്‍ റോഡിലെ സ്വവസതിയിലായിരുന്നു അന്ത്യം.
സുമിത്രയുടെ മക്കളായ ശ്രാബനിയും ഇന്ദ്രാണിയും രവീന്ദ്ര സംഗീത ഗായകരാണ്. ഡിസംബര്‍ ആദ്യവാരം പനി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ശ്വാസകോശ അണുബാധയുണ്ടായത്. സുമിത്ര സെന്നിന്‍റെ മരണം സംഗീതലോകത്തിനു തീരാനഷ്ടമാണെന്നു മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.