കടലൂര്‍: തമിഴ്‌നാട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ട്രിച്ചി – ചെന്നൈ ദേശീയ പാതയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.ഡ്രൈവറും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്.കടലൂര്‍ ജില്ലയിലെ വെയ്പൂരിന് സമീപം ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകളും രണ്ട് ലോറികളും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. പൊലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി വെപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.