തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ചന്തയില്‍ സ്ഥാപിച്ചിരുന്നു 250 കിലോ സംഭരണ ശേഷിയുടെ ബയോഗ്യാസ് പ്ലാന്‍റ് പൊട്ടി.പ്ലാന്‍റില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി മാലിന്യം റോഡിലേക്ക് ഒലിച്ചതോടെ കിലോമീറ്ററോളം ചുറ്റവളവില്‍ ദുര്‍ഗന്ധം വ്യാപിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതാണ് പ്ലാന്‍റ് പൊട്ടാന്‍ കാരണമായത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്കും ബസ് സ്റ്റോപ്പിനും സമീപമുള്ള ചന്തയില്‍ സ്ഥാപിച്ചിരുന്ന ബയോഗ്യാസ് പ്ലാന്‍റാണ് പൊട്ടിയത്.ജനത്തിരിക്കുള്ള സ്ഥലത്തേക്കാണ് മാലിന്യം പൊട്ടി ഒഴുകിയത്. ആറു കിലോ മീറ്റര്‍ ചുറ്റവളവില്‍ ദുര്‍ഗന്ധം പടര്‍ന്നതോടെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് പ്രശ്നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്.വാഹനങ്ങള്‍ തടഞ്ഞ ശേഷം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളമൊഴിച്ച് പ്രദേശം വൃത്തിയാക്കി. കൗണ്‍സിലറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന പ്ലാന്‍റ് താല്‍ക്കാലിമായി അടച്ചു.