നെടുങ്കണ്ടം: വില്പനയ്ക്കായി സൂക്ഷിച്ച തമിഴ്‌നാട് നിര്‍മിത 5.4 ലിറ്റര്‍ വിദേശമദ്യം ഉടുമ്ബന്‍ചോല എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍.ചിന്നക്കനാല്‍ ബിയല്‍റാം കാമരാജപുരം വിട്ടില്‍ പാല്‍രാജിനെയാണ് (54) ഉടുമ്ബന്‍ചോല സര്‍ക്കിള്‍ എക്‌സൈസ് സംഘം പിടികൂടിയത്. സ്‌കൂട്ടറിലും കടയിലുമായി 30 കുപ്പികളിലായി സൂക്ഷിച്ച മദ്യമാണ് കണ്ടെത്തിയത്. ചെറിയ അളവില്‍ തമിഴ്‌നാട്ടില്‍ സുലഭമായി ലഭിക്കുന്ന 150 മില്ലി ലിറ്റര്‍ മദ്യമാണ് അതിര്‍ത്തിയില്‍ തമിഴ് വംശജര്‍ ഏറെ തിങ്ങി പാര്‍ക്കുന്ന ബിയല്‍ റാം മേഖലയില്‍ വില്‍പ്പന നടത്തിയിരുന്നത്. 130 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങി സ്‌കൂട്ടറില്‍ എത്തിക്കുന്ന മദ്യം 200 രൂപയ്ക്കാണ് വില്‍പ്പന നടത്തി വന്നിരുന്നത്.