അടിമാലി: ബൈക്കും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ മണ്ണാര്‍ക്കാട് പൊല്ലാര്‍പെറ്റ ഉമ്മനേയില്‍ നെല്ലിക്കുന്നേല്‍ നൗഷാദ് (20), കോട്ടയം നാട്ടകം കൂറ്റമ്മേല്‍ ബിന്‍സ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് നാല് മണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ പത്താംമൈലിന് സമീപമായിരുന്നു അപകടം. എറണാകുളത്തെ ഒരു റിസോര്‍ട്ടിലെ ജീവനക്കാരാണ്. വട്ടവടയില്‍ പോയി തിരികെ വരികയായിരുന്ന ഇവരുടെ ബൈക്കാണ് എതിര്‍ ദിശയില്‍ വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് പിക്കപ്പിന്റെ പിന്‍ഭാഗത്ത് സൈഡില്‍ ഇടിയ്ക്കുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല.