വെള്ളറട: വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ അയല്‍വാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിലായി.മുള്ളിലവുവിള മാവുവിള വീട്ടില്‍ ബിജുവാണ് (43) പിടിയിലായത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇയാളെ പത്തനംതിട്ട ജില്ലയിലെ ഏനാത്തിന് സമീപം വാടകവീട്ടില്‍ നിന്നാണ് റൂറര്‍ എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് പിടികൂടിയത്.കേസിലെ ഒന്നാം പ്രതി ബിജുവിന്റെ പിതാവ് സോമന്‍ നേരത്തേ പിടിയിലായിരുന്നു.ഒരു വര്‍ഷത്തിന് മുന്‍പാണ് കേസിനാസ്പദമായ സംഭവം. വെള്ളറട സി.ഐ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍വിജി, സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.