പന്തളം: മുടിയൂര്‍ക്കോണം സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയില്‍ മോഷണം. ഇന്നലെ രാവിലെ പള്ളി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.ജനലഴി അറുത്തുമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ വഞ്ചി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. പണം എത്രയുണ്ടെന്ന് കണക്കാക്കിയിട്ടില്ല. മേശകളും അലമാരകളും തുറന്നും ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്തും പരിശോധന നടത്തിയിട്ടുണ്ട്. സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വഞ്ചിയിലെ പണമല്ലാതെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സെക്രട്ടറി തോമസ് ഈപ്പന്‍ പറഞ്ഞു. പന്തളം പൊലീസ് കേസെടുത്തു.