കാസര്‍കോട് : രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ പിക്കപ് വാനില്‍ കടത്തിയ 1750 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു.കോട്ടയം മറിയപ്പള്ളി സ്വദേശി മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിക്കപ്പില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് പിടിച്ചത്. 35 ലിറ്റര്‍ കന്നാസുകളിലാക്കിയായിരുന്നു കടത്ത്. 50 കന്നാസ് സ്പിരിറ്റ് പിടിച്ചെടുത്തു. കേസില്‍ കോട്ടയം മറിയപ്പള്ളി സ്വദേശി കാഞ്ഞിരപറമ്പിൽ മനു കെ ജയനെ കാസര്‍കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് കടത്തിക്കൊണ്ട് വരികയാണെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. മീന്‍ കൊണ്ട് വരുന്ന വാഹനമാണെന്ന് വ്യാജേനെ മുകളില്‍ പെട്ടികള്‍ നിരത്തിയാണ് സ്പിരിറ്റ് കടത്തിയത്. മനു നേരത്തെ സ്പിരിറ്റ് കടത്തിന് എസ്കോര്‍ട്ട് പോകുന്നയാളാണെന്നാണ് സംശയം.