അഞ്ചല്‍: കാറില്‍ വടിവാളും പട്ടിക കഷണങ്ങളുമായെത്തിയ യുവാവിനെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏറം അലിയാര് മുക്കില്‍ രജിഭവനില്‍ റജിമോന്‍ (ഏറം റജി 39 ) ആണ് അറസ്റ്റിലായത്.ഇന്നലെ രാത്രി ഏറം അലിയാര്‍മുക്കിലാണ് സംഭവം. സ്ഥലത്ത് ഇരുവിഭാഗമാളുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി. റജിയുടെ വാഹനത്തില്‍ മാരകായുധങ്ങളുണ്ടെന്നും തങ്ങളെ ആക്രമിക്കാനെത്തിയതാണെന്നും ഒരു വിഭാഗം പൊലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ കാര്‍ പരിശോധനയില്‍ ഒരു വടിവാളും ഏതാനും പട്ടിക കഷണങ്ങളും കണ്ടെത്തി. എന്നാല്‍ തന്നെ കുടുക്കുവാന്‍ വേണ്ടി മറുവിഭാഗം തന്നെ ആയുധങ്ങള്‍ വാഹനത്തില്‍ കൊണ്ടു വച്ചതാണെന്ന് റജി പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.