മലപ്പുറം: തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായി.മലപ്പുറം ജില്ലയിലെ, ചെറിയമുണ്ടം സ്വദേശിയായ വ്യക്തി അയാളുടെ തറവാട് വക സ്ഥലത്തിന്റെ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി ഫീസ് അടച്ചശേഷം പകര്‍പ്പ് ലഭിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ചെന്നപ്പോള്‍, ഓഫീസ് അറ്റന്‍ഡന്റ് ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.പരാതിക്കാരന്‍ ഈ വിവരം മലപ്പുറം, വിജിലന്‍സ് യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ്.എം.ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെനിര്‍ദ്ദേശാനുസരണം വിജിലന്‍സ് കെണി ഒരുക്കി 29.12.2022 ന് രാവിലെ 11.15 മണിയോടെ തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍വച്ച്, പരാതിക്കാരനില്‍ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ ഓഫീസ് അറ്റന്‍ഡന്റിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്.