ഉഗാണ്ട : ഉഗാണ്ടയില്‍ ബസ് ട്രക്കില്‍ ഇടിച്ച് 16 പേര്‍ മരിച്ചു. വടക്കന്‍ ഉഗാണ്ടന്‍ ജില്ലയായ ഒയാമില്‍ രാത്രിയാണ് അപകടം സംഭവിച്ചത്.അഡെബെ ട്രേഡിംഗ് സെന്‍ററിന്‍റെ ചരക്കുകള്‍ നിറച്ചെത്തിയ ട്രക്കിലാണ് ബസ് ഇടിച്ചത്. തലസ്ഥാനമായ കന്പാലയില്‍ നിന്നു ഗുലുവിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. 11 പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റ് നാല് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പിന്നീട് ബസ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി.