ത്യശൂര്‍: വെള്ളിക്കുളങ്ങര മാരാങ്കോട് ഭാര്യയെ കളിയാക്കിയ രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍.മാരാങ്കോട് കോടശേരി വീട്ടില്‍ ശിവന്‍(55) ആണ് ആക്രമണം നടത്തിയത്. മാരാങ്കോട് പാല ജംഗ്ഷനു സമീപം താമസിക്കുന്ന പടിഞ്ഞാക്കര ബിനോയ്, സുഹൃത്ത് വയലാത്ര സ്വദേശി സുനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരേയും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.