തിരുവനന്തപുരം : പാചക കലയിലെ “നളൻ “എന്ന് അറിയപ്പെടുന്ന പഴയിടം എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന പഴയിടം മോഹനൻ നമ്പൂതിരിയെ “ഒതുക്കിക്കെട്ടി “യതോടെ ഈ മേഖലയിലെ ചിലരുടെ ചില അജണ്ടകൾ വിജയിച്ചിരിക്കുകയാണ്. ഇനി താൻ ഒരു കലോത്സവമേള കളിലും പങ്കെടുക്കില്ല എന്ന അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയുള്ള വാക്കുകൾ ഭക്ഷണ പ്രേമികൾക്ക് വെള്ളിടി ആയി മാറി യിരിക്കുകയാണ്. ഇനിയും ഈ മേഖലയിൽ പോയാൽ ഏറെ അപകടം പതിയിരിക്കുന്നതായി സംശയം ഉണ്ടെന്നും, അത് തനിക്കു വൻ ചതിയിലേക്ക് വീഴും എന്നുള്ള ഉൾവിളി ഉണ്ടായതായി പഴയിടം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിൽ വൻ ചതിക്കുഴികൾ രൂപപ്പെടുത്തി എടുക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ആണ് മാംസ ആഹാരം തന്നെ കൊണ്ടു പാചകം ചെയ്യിക്കാനുള്ള ശ്രമങ്ങൾ ചിലരുടെ ഭാഗത്തു നിന്നും ഉയർന്നത്. അതിന്റെ പുറകിൽ വൻകിട കാറ്ററിംഗ് ലോബിയുടെ സാന്നിധ്യം ബലപെടുകയാണ്.