തിരുവനന്തപുരം : തലസ്ഥാന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ മര്‍ദ്ദിച്ചു.മെഡിക്കല്‍ കോളേജില്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മര്‍ദ്ദനമേറ്റത്. പ്രതി പൂവാര്‍ സ്വദേശി അനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം, ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തു.