തിരുവനന്തപുരം: വഞ്ചിയൂരില്‍ അലങ്കാര സ്ഥാപനത്തില്‍ ഇസ്തിരിപ്പെട്ടിയില്‍നിന്ന് തീപടര്‍ന്ന് വന്‍ നാശനഷ്ടം.വഞ്ചിയൂര്‍ ചിറക്കുളം റോഡിലെ രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ആന്‍ഡ് സില്‍ക്സിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്.കെട്ടിടത്തിനുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉള്‍പ്പെടെ 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ കെടുത്തിയത്. അഗ്നിരക്ഷാസേനയുടെ നാല് ഫയര്‍ ടെന്‍ഡറുകളുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.ഇസ്തിരിപ്പെട്ടി അമിതമായി ചൂടായി തീ പടര്‍ന്നതെന്നാണ് പ്രഥമിക നിഗമനം. തയ്യല്‍ മെഷീനുകള്‍, ഓവര്‍ലാബ് മെഷീനുകള്‍, ബട്ടന്‍ ഹോള്‍ മെഷീന്‍, ബട്ടന്‍ തുന്നല്‍ മെഷീന്‍, എസി, ഇന്‍വെര്‍ട്ടര്‍, ബാറ്ററി, ഇസ്തിരിപ്പെട്ടികള്‍, തുണി റോള്‍, തുണി മെറ്റീരിയലുകള്‍, അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു.