കിടങ്ങൂര്‍: പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിടങ്ങൂര്‍ വടുതപ്പടി പാറക്കാട്ടുവീട്ടില്‍ ജി. ഗീരിഷ് കുമാറിനെയാണ് (52) കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ സെന്‍റ് മേരീസ് പള്ളി പരിസരത്ത് അടിപിടി കൂടുന്നതിനിടെ ഇയാള്‍ പൊലീസ് ജീപ്പിന്‍റെ ബോണറ്റ് തല്ലിത്തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.