കൊച്ചി : കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ബൈക്ക് യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടം സംഭവിച്ചത്.കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്ബലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്. കേബിള്‍ കഴുത്തില്‍ കുരുങ്ങി പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്ബോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു.
തൃശൂരില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി മുന്‍പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചി നഗരത്തിൽ മറ്റൊരു യാത്രക്കാരന് കഴുത്തില്‍ കേബിള്‍ കുരുങ്ങി പരുക്കേറ്റ സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു.