കരുനാഗപ്പള്ളി: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യസൂത്രധാരന്മാരായ മൂന്നുപേര്‍ കൂടി പിടിയിലായി.ആലപ്പുഴ സി.വി വാര്‍ഡില്‍ ഇജാസ് (27), ആലപ്പുഴ വെള്ളകിണര്‍ സജാദ് മന്‍സിലില്‍ സജാദ് (28-നാനാജി), കരുനാഗപ്പള്ളി പുത്തന്‍തെരുവില്‍ പനങ്ങോട്ട് മുക്കില്‍ കൊല്ലിലേത്ത് പടീറ്റതില്‍ ഷമീര്‍ (39) എന്നിവരാണ് പിടിയിലായത്.കരുനാഗപ്പള്ളി മോഡല്‍ സ്കൂളിന് സമീപം കഴിഞ്ഞദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന 1,27,410 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്.