കൊല്ലം: വഴിമുടക്കി റോഡില്‍ കിടന്നത് ചോദ്യം ചെയ്ത വഴിയാത്രക്കാരനെ ആക്രമിച്ച യുവാവ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ചേരി മൂലങ്കര ലാജിഭവനത്തില്‍ മനുവാണ് (25) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.ശനിയാഴ്ച വൈകീട്ട് 7.30ന് മൂലങ്കരപള്ളിക്കു സമീപമുള്ള റോഡിലൂടെ പ്രദേശവാസിയായ സുരേഷ് സ്കൂട്ടര്‍ ഓടിച്ചുവരവേ മനു മാര്‍ഗതടസ്സമുണ്ടാക്കി കിടക്കുന്നത് കണ്ട് റോഡില്‍ നിന്ന് മാറാന്‍ പറഞ്ഞതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്.സുരേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനു ആയുധ നിയമ പ്രകാരമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.