ആലപ്പുഴ: ചട്ടുകം പഴുപ്പിച്ച് ഭാര്യയുടെ കഴുത്തില്‍ പൊള്ളലേല്‍പ്പിക്കുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ആക്രമിക്കുകയും ചെയ്ത കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍.മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാര്‍ഡില്‍ തെക്കേവെളി വീട്ടില്‍ നവാസാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു 38കാരനായ ഇയാള്‍ ഭാര്യയേയും മകനേയും ക്രൂരമായി ഉപദ്രവിച്ചത്. നവാസിന്റെ പേരില്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനില്‍ വധശ്രമത്തിനു കേസുള്ളതായി പൊലീസ് പറഞ്ഞു.