കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തില്‍ ജിദ്ദയില്‍ നിന്നും റിയാദ് വഴി എത്തിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണ്ണ മിശ്രിതം പിടികൂടി.മഞ്ചേരി തുവ്വൂര്‍ പാലക്കാവേ സ്വദേശി കാവന്നയില്‍ അഷറഫ് (54) എന്ന ആളില്‍ നിന്നുമാണ് 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ എത്തിയത്. സ്വര്‍ണ മിശ്രിതം കാള്‍ രൂപത്തില്‍ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് വെച്ചായിരുന്നു ഇയാളെത്തിയത്.