ചാത്തന്നൂര്‍ : പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പേഴുവിള വീട്ടില്‍ ഡി.സുധീഷിന്‍റെ മകന്‍ എസ്. ആര്യനെയാണ് (15) മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കല്ലുവാതുക്കല്‍ പുലിക്കുഴി സൗപര്‍ണികയില്‍ മാതൃസഹോദരിയുടെ വീട്ടിലെ കിടപ്പു മുറിയിലാണ് ആര്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.മുത്തശി തുണി അലക്കാന്‍ പോയ സമയത്ത് കിടപ്പുമുറിയില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. തുണി അലക്കി തിരികെ വന്ന് മുത്തശി വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന്, നാട്ടുകാര്‍ കതക് ചവിട്ടി പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാരിപ്പള്ളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.