കുണ്ടറ : നെടുമ്പായിക്കുളം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ തല കീഴായി മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 5മണിയോടെയായിരുന്നു സംഭവം.കൊട്ടാരക്കര ഭാഗത്തു നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഹോണ്ട സി.ആര്‍.വി കാറാണ് നിയന്ത്രണം വിട്ട് നെടുമ്പായിക്കുളം മേല്‍പ്പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് ഹെല്‍ത്ത് സെന്ററിന്റെ മുറ്റത്തേയ്ക്ക് പതിച്ചത്. കൊല്ലം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം.