തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ദ്ധന. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 41,120 രൂപയായി.തുടര്‍ച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5140 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 5 രൂപയാണ് ഉയര്‍ന്നത്.