ലക്നൗ: മെട്രോ സ്റ്റേഷനില്‍ നിന്ന് ചാടി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങി.ബിഹാര്‍ സ്വദേശിയായ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി നിതീഷ് കുമാര്‍ (21)ആണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ ഗ്രേറ്റര്‍ നോയ്ഡ മെട്രോ സ്റ്റേഷനിലായിരുന്നു യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അപകടം നടന്നതിന് പിന്നാലെ നിതീഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇയാളുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.