വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയിനെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക് നഗരത്തിന് സമീപമുള്ള നിബിഡ വനത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് ഗുരുദിജാട്ടിയ പൊലീസ് കേസെടുത്തു.രാജശ്രീയെ കാണാനില്ലെന്ന് പറഞ്ഞ് പരിശീലകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജനുവരി 11 മുതലാണ് രാജശ്രീയെ കാണാതായത്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാജശ്രീയുടെ ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. രാജശ്രീയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കണ്ണുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടായിരുന്നതായും കുടുംബം പറഞ്ഞു. കൂടാതെ രാജശ്രീയുടെ സ്‌കൂട്ടര്‍ വനത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ ബജ്രകബതിയില്‍ സംഘടിപ്പിച്ച പരിശീലനക്യാമ്ബില്‍ സ്വെയ്ന്‍ ഉള്‍പ്പെടെ 25 ഓളം വനിതാ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു ക്യാമ്ബ്. പരിശീലനത്തിനായി ഇവര്‍ പ്രദേശത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. സംസ്ഥാന വനിതാ ക്രിക്കറ്റ് ടീമിനെ ജനുവരി 10ന് പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയില്‍സ്വെയിന്റെ പേരുണ്ടായിരുന്നില്ല.