ത്യശൂര്‍: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കന്യാസ്ത്രീ മരിച്ചു. ചിറ്റാട്ടുകര കാക്രാട്ട് പുലിക്കോട്ടില്‍ പരേതനായ കൊച്ചുവാറുവിന്‍റെ മകള്‍ സിസ്റ്റര്‍ ജുസീന പുലിക്കോട്ടില്‍(72) ആണ് ബംഗളൂരുവിലെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനു സമീപം ട്രെയിനില്‍ നിന്നു വീണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി എട്ടോടെയായിരുന്നു അപകടം. ബംഗളുരുവിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് കോണ്‍വന്‍റില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. തൃശൂരില്‍ ഒരു ബന്ധുവിന്‍റെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് ബംഗളുരുവിലേക്ക് മടങ്ങിയ സിസ്റ്റര്‍ ജുസീന ബംഗളൂരു സ്റ്റേഷന്‍ എത്തും മുന്‍പ് മുഖം കഴുകാന്‍ കന്പാര്‍ട്ട്മെന്‍റിന്‍റെ വാതിലിനരികെയെത്തിയപ്പോള്‍ തെറിച്ചുവീണതെന്നാണ് പോലീസ് നിഗമനം.