തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്‌ദ്ധാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.മണക്കാട് ശ്രീവരാഹം സ്വദേശി കെ.അനില്‍കുമാറാണ് (56) പിടിയിലായത്.കേസിലെ പ്രധാന ഇടനിലക്കാരനും എം.എല്‍.എ ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരനും സി.ഐ.ടി.യു നേതാവുമാണ് കേസിലെ ആറാം പ്രതിയായ അനില്‍കുമാര്‍.കോടതിയില്‍ അപേക്ഷ നല്‍കി അനില്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് കന്റോണ്‍മെന്റ് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.