കര്‍ണാടകയില്‍ അക്രമി വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിക്കൊന്നു

ബംഗളൂരു: കര്‍ണാടകയില്‍ അക്രമി വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കണ്ണാട് മുണ്ടൂര്‍ മേഖലയിലാണ് സംഭവം. ബിരുദ വിദ്യാര്‍ഥിനിയായ ജയശ്രീ(23) ആണ് കൊല്ലപ്പെട്ടത്. മകളുടെ കൊലപാതകത്തിന് പിന്നില്‍ ഉമേഷാ എന്ന യുവാവാണെന്ന ആരോപണവുമായി ജയശ്രീയുടെ അമ്മ ഗിരിജ രംഗത്തെത്തി. ഉമേഷയും ജയശ്രീയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഉമേഷയുമായുള്ള ബന്ധം ജയശ്രീ അവസാനിപ്പിച്ചു. ഇതിലുള്ള പകയെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ ഗിരിജ പറയുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven + 3 =