കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്‌ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ചുള്ളിയോട് ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം നടന്നത്.കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെയാണ് അമ്ബലവയല്‍ പൊലീസ് കേസെടുത്തത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടിയെടുത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരന്‍ അസ്ലമിന്റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.