കോട്ടയം : അന്യസംസ്ഥാനക്കാരായ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍.വേളൂര്‍ മാണിക്കുന്നം ഭാഗത്ത് പുതുവാക്കല്‍ അന്‍ജിത്ത് പി. അനില്‍ (22), തിരുവാതുക്കല്‍ വാടകയ്ക്കു താമസിക്കുന്ന താഴത്തങ്ങാടി പള്ളിക്കോണം കാവുങ്കല്‍ പറമ്ബില്‍ എസ്. സൂര്യന്‍ (23), വേളൂര്‍ എസ്‌എന്‍ഡിപി ശ്മശാനം ഭാഗത്ത് പനച്ചിത്തറ വിപിന്‍ ജോസഫ് ഫിലിപ്പ് (22), വേളൂര്‍ ബിഎസ്‌എന്‍എല്‍ ഓഫീസിന് സമീപം പുറക്കടമാലിയില്‍ പി.എ. ആദിഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളെയാണ് നാലംഗ സംഘം ആക്രമിച്ചത്. ആക്രി സാധനങ്ങള്‍ വിറ്റു ഉപജീവനം നടത്തുന്ന ദമ്ബതികള്‍വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തിരുന്ന പ്രതികള്‍ മദ്യപിച്ച് ബഹളം വച്ചു. ഈ കാര്യം ദമ്പതികള്‍ വീട്ടുടമസ്ഥനെ അറിയിച്ചു. ഈ വിരോധം മൂലം പ്രതികള്‍ ദമ്പതികളുടെ വീട്ടിലെത്തി ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സ്ഥലത്തുനിന്ന് പോയ പ്രതികള്‍ രാത്രിയില്‍ വീണ്ടും തിരിച്ചെത്തി വീട്ടില്‍ അതിക്രമിച്ചു കയറി,വാക്കത്തിയുംകല്ലുകളും ഉപയോഗിച്ച് ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്ക് നാശം വരുത്തുകയുമായിരുന്നു. ദമ്പതികളെ കല്ലുകൊണ്ട് ഇടിക്കുകയും മര്‍ദിക്കുകയും, ആക്രി സാധനങ്ങള്‍ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു.