കോട്ടയം: മണര്‍കാട് നാലുമണിക്കാറ്റില്‍ നിയന്ത്രണം നഷ്‌ടമായ കാര്‍ റോഡരികിലെ മരത്തിലിടിച്ചുയുവാവിനു ദാരുണാന്ത്യം.ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ക്കു പരുക്ക്.
കോട്ടയം റെയില്‍വേ സ്‌റ്റേഷനു സമീപം ഗുഡ് ഷെപ്പേര്‍ഡ് റോഡ് ഉഴത്തില്‍ ലെയിനില്‍ കുന്നേല്‍ രഞ്‌ജിത്താ(22)ണ് മരണമടഞ്ഞത്.
ഒപ്പമുണ്ടായിരുന്ന വടവാതൂര്‍ കളത്തിപ്പടി ഉണ്ണിക്കുന്ന് കിളിയന്തറ ഷിജിന്‍ ജോണ്‍സണ്‍ (22), വടവാതൂര്‍ തടത്തില്‍ ജ്യോതിഷ് ജോസഫ് (22) എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു അപകടം. മണര്‍കാട് ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്‌ടമായി റോഡിന്റെ എതിര്‍ ദിശയിലേക്കു പാഞ്ഞുകയറുകയും മരത്തില്‍ ഇടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ വിവരം അറിയിച്ചതോടെ സ്‌ഥലത്തെത്തിയ പോലീസാണു പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രഞ്‌ജിത്തിനു ജീവന്‍ നഡ്‌കമായിരുന്നു. പ്ലസ് ടു പരീക്ഷ എഴുതാനിരുന്ന രഞ്‌ജിത്ത് ഹോട്ടലുകളില്‍ ജോലിയും ചെയ്‌തിരുന്നു.