കല്‍പ്പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായുള്ള വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. കടുവയ്ക്ക് പിന്നാലെ ഇപ്പോള്‍ കാട്ടുപന്നി കൂടി എത്തിയിരിക്കുകയാണ്.ചിറക്കരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. എസ്റ്റേറ്റ് തൊഴിലാളിയാണ് ഇവര്‍.
ജംഷീറ ഫാക്ടറിയിലേക്ക് പോകുന്നതിനിടെയാണ് ഇവരെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നാകെ ജില്ലയിലെ വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.