തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡ് ഭൂമിയിലെ മറ്റൊരു നരകം.. എന്ന തലക്കെട്ടോടെ ജനുവരി 16ന് ജയകേസരി ഓൺലൈൻ തെളിവുകൾ സഹിതം പുറത്തുവിട്ട വാർത്ത ദിവസങ്ങൾ കഴിഞ്ഞു വൻ കിടമാധ്യമങ്ങളും അത് ഏറ്റെടുത്തു. രോഗികളായ ആരെയും ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തായതോടെ അധികൃതർ നെട്ടോട്ടത്തിലാണ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞു സംഭവത്തിൽ നിന്ന് തലയൂരാൻ ആണ് ശ്രമം.