പാലക്കാട്: എടിഎം മെഷീനില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന യുപി സ്വദേശികളെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്ത.ഉപഭോക്താക്കളെ കബളിപ്പിച്ച് സ്വന്തമാക്കിയ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. പ്രതികളില്‍ നിന്നും വിവിധ ബാങ്കുകളുടെ 38 എടിഎം കാര്‍ഡുകള്‍ പോലീസ് പിടിച്ചെടുത്തു.
യുപിയിലെ കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍മാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതോടെ പുറത്തായത് അമ്ബരപ്പിക്കുന്ന തട്ടിപ്പുരീതിയാണ്. മൂവരും സുഹൃത്തുക്കളില്‍ നിന്നും സൂത്രത്തില്‍ എടിഎം കാര്‍ഡ് തരപ്പെടുത്തും. പിന്നാലെ കേരളത്തിലെ എടിഎം കൗണ്ടറുകളില്‍ എത്തിയാണ് തട്ടിപ്പ്. കാര്‍ഡുകള്‍ സ്ലോട്ടില്‍ ഇടും. ഫോര്‍ഗോറ്റ് പിന്‍ അടിക്കും. അപ്പോള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് പുതിയ പാസ്‍വേര്‍ഡ് ക്രമീകരിക്കാനുള്ള സന്ദേശമെത്തും. അത് ഫോണ്‍വിളിച്ച് സൂത്രത്തില്‍ തരപ്പെടുത്തും. തുടര്‍ന്ന് പണം എടുക്കും.പണം പിന്‍വലിക്കുന്നത് അറിയാതിരിക്കാനും സൂത്രപ്പണിയുണ്ട്. പണം മെഷിനില്‍ നിന്നും പുറത്ത് വരുന്ന സമയം സ്ലോട്ട് അമര്‍ത്തി പിടിച്ച് പണം കയ്യിലാക്കും.സ്ലോട്ട് അമര്‍ത്തി പിടിക്കുന്നതിനാല്‍ ട്രാന്‍സാക്ഷന്‍ ഫെയില്‍ഡ് എന്ന് കാണിക്കും. അതേസമയം, പുറത്തു വരുന്ന പണം പ്രതികള്‍ക്ക് കിട്ടും. തുടര്‍ന്ന് അക്കൗണ്ടുള്ള ബാങ്കില്‍ പോയി പണം ലഭിച്ചില്ലെന്ന പരാതി പറയും