കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഉപ്പുകണ്ടം മനക്കശേരില്‍ സോമന്റെ മകന്‍ അഖിലാണ് (33) മരിച്ചത്.കഴിഞ്ഞ 17ന് പേഴയ്ക്കാപ്പിള്ളിയില്‍ വച്ച് ബൈക്ക് നിയന്ത്രണംവിട്ട് പെട്ടിഓട്ടോയില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് അഖിലിന് പരിക്കേറ്റത്. തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 11ഓടെ മരിച്ചു.