കുറ്റിച്ചല്‍: കുറ്റിച്ചല്‍ എലിമലയില്‍ പാലം തകര്‍ന്ന് പിക്കപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 9ഓടെ കോട്ടൂര്‍ സ്വദേശിയായ നാസറിന്റെ പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്.കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ പാറപ്പൊടി എത്തിക്കുന്നതിനായി പോയപ്പോഴാണ് പഴക്കംചെന്ന പാലം തകര്‍ന്നത്. തോടിന് 25 അടിയോളം താഴ്ചയുണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു.