വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസില്‍ദാരെ വിജിലന്‍സ് പിടിയിൽ

ഇടുക്കി : വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.ഇടുക്കി തഹസില്‍ദാര്‍ ജയേഷ് ചെറിയാനാണ് പിടിയിലായത്. കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10000 രൂപ കൈക്കൂലി വേണമെന്ന് തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍ ആവശ്യപ്പെട്ടു. തുക കുറച്ച്‌ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight − three =