കോഴിക്കോട്: അമിതവേഗതയില്‍ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് ബാങ്ക് മാനേജര്‍ക്കും യുവാവിനും പരിക്കേറ്റുപുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയല്‍ റണ്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ പ്ലാന്റിനെതിരെ സമരം നടത്തുന്നവര്‍ ജീപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താതെ അമിതവേഗത്തില്‍ സ്ഥലം വിടുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. കാവുംപുറം പള്ളിക്ക് സമീപമെത്തിയപ്പോള്‍ പള്ളിയില്‍നിന്നും ഇറങ്ങിവരികയായിരുന്ന ജംഷാദി (37) നെ ഇടിച്ചു നിര്‍ത്താതെ പോയ ജീപ്പിനെ നാട്ടുകാര്‍ പിന്‍തുടര്‍ന്നു.
അമിത വേഗതയില്‍ സഞ്ചരിച്ച ജീപ്പ് താമരശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം വെച്ച് എതിര്‍ ദിശയില്‍ വരികയായിരുന്ന താമരശ്ശേരി കനറാബാങ്ക് ബ്രാഞ്ച് മാനേജര്‍ കെ.വി. ശ്രീകുമാര്‍ (37) സഞ്ചരിച്ച ബൈക്കിന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ശ്രീകുമാറിന് പരിക്കേറ്റു. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ജീപ്പിനെ പിന്‍തുടര്‍ന്നു വന്നവര്‍ താമരശേരി ടൗണില്‍ വെച്ച് ജീപ്പിലുണ്ടായിരുന്നവരുമായി കയ്യേറ്റമുണ്ടായി.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ജീപ്പില്‍ സഞ്ചരിച്ച മുക്കം സ്വദേശി നിധീഷ്, പുത്തൂര്‍ അമ്പലക്കണ്ടി സ്വദേശി മുഹമ്മദലി എന്നിവര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ അഭയംതേടി .