പത്തനംതിട്ട: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതാണ് പത്തനംതിട്ട നഗരത്തിലെ തീ പിടിത്തതിന് കാരണമെന്ന് അഗ്‌നിശമന സേന.ഉപ്പേരി വറുക്കുന്നതിനിടെ എണ്ണയില്‍ നിന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് തീപിടിത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചു.ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളിലാണ്ത്തതീപിടിത്തിന്റെ കാരണത്തെ കുറിച്ച് വ്യക്തമായത്. അശാസ്ത്രീയമായ രീതിയില്‍ തെരുവോരത്ത് ബേക്കറി പ്രവര്‍ത്തിച്ചതും പാചകം ചെയ്തതുമാണ് അപകടത്തിനിടയാക്കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഉപ്പേരി വറുക്കുന്ന ചട്ടിയിലെ എണ്ണയില് തീ പിടിച്ചതും എല്‍.പി.ജി സിലിണ്ടറിലേക്ക് വ്യാപിച്ചതുമാണ് സ്‌ഫോടനത്തിന് ഇടയാക്കിയത്.