സത്യസന്ധതയും ധീരതയുമുള്ള കയ്യൊപ്പാണ് ഉമ്മന്നൂർ കവിതകൾ: ഡോക്ടർ ജോർജ് ഓണക്കൂർ

തിരുവനന്തപുരം:ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. പ്രബലമായ കുറെ കവികൾ നിലനിന്നു പോരുന്ന കവിതാ ശീലങ്ങൾക്കെതിരെ കലാപം നടത്തും. മറ്റു ചില കവികൾ ആ സംഘ യാത്രയിൽ നിന്ന് മാറി നടക്കും. അത് മാത്രമല്ല തനിക്ക് ഉചിതം എന്ന് തോന്നുന്ന രീതിയിൽ കവിതകൾ ചമയ്ക്കും. ഇത്തരത്തിൽ തന്നിഷ്ടക്കാരനും ഏകാന്തപഥികനും ആയിരുന്നു ഉമ്മന്നൂർ ഗോപാലകൃഷ്ണൻ എന്ന് ഡോക്ടർ ഓണക്കൂർ അഭിപ്രായപ്പെട്ടു. മകരം ബുക്സ് ഏർപ്പെടുത്തിയ ഉമ്മന്നൂർ സാഹിത്യ പുരസ്കാരം രാജു കൃഷ്ണന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.. പട്ടം മുണ്ടശ്ശേരി ഹാളിൽ നടന്ന സമ്മേളനത്തിൽ കവിതാ വേദി പ്രസിഡന്റ് കെ കെ ബാബു അധ്യക്ഷനായി. ഉമ്മന്നൂർ സഹൃദയ വേദി സംഭാവന ചെയ്ത 15,000 രൂപയും ഫലക വും ആയിരുന്നു അവാർഡ്. മകരം ബുക്സ് ഏർപ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങൾ ഷക്കീല സത്താർ (ജീവകാരുണ്യം), രതീഷ് ഇളമാട് (സാഹിത്യ നിരൂപണം) ഷീല പ്രണവം (സംഗീതം) രഹന സന്തോഷ് (ആതുര സേവനം സാമൂഹ്യ പ്രവർത്തനം )ഷിജു അലക്സ് (സാമൂഹികം സാംസ്കാരികം), സിറാജ് മെഡിസോൺ (ആരോഗ്യപരിപാലനം,)
അക്ഷയ് കുമാർ (ബാലപ്രതിഭ ) എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.
എഴുത്തുകാർക്കായി മകരംബുക്സ്
ഏർപ്പെടുത്തിയ സർഗ്ഗ പ്രതിഭാ പുരസ്കാരം യു ഷീജ ബീഗം (കവിതയുടെ പൂക്കാലം,) സുജാത ബാലകൃഷ്ണൻ (കാവ്യ തീർത്ഥം)
Dr. S. D.. അനിൽകുമാർ (രാമന്റെ സംശയങ്ങൾ )
, Dr. ഷേർളി ശങ്കർ (മായക്കണ്ണട ), ജ്യോതിലക്ഷ്മി മൈനാഗപ്പള്ളി (ആൾരൂപങ്ങൾ ),
സിന്ധു ദേവശ്രീ (കനൽവഴിയും കടന്ന് )
ജയപ്രകാശ് കോക്കാട് (ഹൃദയങ്ങൾ പൂക്കുന്ന രാവ്‌ )
എന്നിവർ ജില്ലാ ജഡ്ജ് M. അബ്ദുൽ സത്താർ സമ്മാനിച്ചു
.രാജൻ താന്നിക്കലിന്റെ
കഥകൾ (ഓർമ്മയുടെ ചിത്രശാലകൾ
)Dr. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു.
ബ്രിന്ദ പുനലൂർ, മഹേഷ്‌ മാണിക്യം,അച്ചൻകോവിൽ അജിത്‌, Dr. ശ്രീരേഖാ പണിക്കർ, അശോകൻ കരവാളൂർ
S.. പ്രദീപ്, വിനായക മുരളി
എന്നിവർ സംസാരിച്ചു.
Adv. കാട്ടയ്യം സുരേഷ്
സ്വാഗതവും രാജൻ താന്നീക്കൽ നന്ദിയും പറഞ്ഞു.
കവിയരങ്ങിൽ ശ്യാം ഏനാത്, വീണാ സുനിൽ, ദിനേശൻ പേപ്പർമിൽ, റൂംസാന അയൂബ്, എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen − 15 =