ആലപ്പുഴ: ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു.കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഐഎസ്‌ആര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നരയോടെ ആണ് അപകടം. അതസമയം, ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നുമില്ല. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ലോറി ഡ്രൈവറേയും സഹായിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.