കാസര്‍ഗോഡ്: അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. കുണ്ടെകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്.ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് സുഹൃത്തിനോട് വീട്ടില്‍ പോയി അന്വേഷിക്കാന്‍ പറഞ്ഞിരുന്നു.
വീട്ടില്‍ ചെന്ന നോക്കിയപ്പോള്‍ ഇരുവരും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.