തിരുവനന്തപുരം: പാറശാലയില്‍ കല്യാണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താ(40)ണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യാപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു.
വിവാഹ സല്‍ക്കാരത്തിന് ശേഷമായിരുന്നു സംഭവം. രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസല്‍കാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.